കൊച്ചി: ലൈഫ് മിഷന്‍ ക്രമക്കേട് സംബന്ധിച്ച കേസില്‍ സിബിഐ അന്വേണത്തിന് സ്‌റ്റേ. ലൈഫ് മിഷന് എതിരായ അന്വേഷണം രണ്ട് മാസത്തേക്കാണ് സ്‌റ്റേ ചെയ്‌തത്.
സംസ്‌ഥാന സര്‍ക്കാരും യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പനുമാണ് ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട സിബിഐ അന്വേഷണത്തിനെതിരെ ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. അന്വേഷണം നിയമപരമല്ലാത്തതിനാല്‍ സിബിഐ എഫ്ഐആര്‍ റദ്ദാക്കണമെന്നാണ് സര്‍ക്കാര്‍ ഹരജിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ എഫ്ഐആര്‍ റദ്ദാക്കാന്‍ ഹൈക്കോടതി തയ്യാറായില്ല. രണ്ട് മാസത്തേക്ക് സിബിഐ അന്വേഷണം സ്‌റ്റേ ചെയ്യുകയായിരുന്നു. അതേസമയം യുണിടാക്ക് എംഡി സന്തോഷ് ഈപ്പന് എതിരായ അന്വേഷണം തുടരും.
രണ്ട് പ്രൈവറ്റ് കമ്പനികള്‍ തമ്മിലുള്ള കരാറില്‍ സര്‍ക്കാറിന് പങ്കില്ല, അതിനാല്‍ തന്നെ എഫ്സിആര്‍എ നിയമ പ്രകാരം അന്വേഷണം നിലനില്‍ക്കില്ലെന്ന സര്‍ക്കാര്‍ വാദം കണക്കിലെടുത്താണ് തിരുമാനം.
ലൈഫ് മിഷനുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണത്തിന് സംസ്‌ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിന് തൊട്ടുപിന്നാലെ ആയിരുന്നു സിബിഐ കേസ് ഏറ്റെടുത്തത്. ലൈഫ് പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ ചട്ടങ്ങള്‍ ലംഘിച്ച് വിദേശ സഹായം സ്വീകരിച്ചു എന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്. എന്നാല്‍ നേരിട്ട് വിദേശ സഹായം കൈപ്പറ്റിയിട്ടില്ലെന്നും പദ്ധതിക്കായി സ്‌ഥലം അനുവദിക്കുക മാത്രമാണ് ചെയ്‌തതെന്നുമാണ് സര്‍ക്കാര്‍ നിലപാട് വ്യക്‌തമാക്കിയത്.
അതേസമയം മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ലൈഫ് മിഷന്‍ ധാരണാപത്രം ഹൈജാക്ക് ചെയ്‌തതാണെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. ഗൂഢാലോചനയുടെ ഭാഗമായാണ് പദ്ധതിക്കായി പണമെത്തിയതെന്നും അധോലോക ഇടപാട് നടന്നിട്ടുണ്ടെന്നും സിബിഐ കണ്ടെത്തിയിരുന്നു.
കൂടാതെ ടെന്‍ഡര്‍ വഴിയാണ് യൂണിടാക്കിന് കരാര്‍ ലഭിച്ചതെന്നത് നുണയാണെന്നാണ് സിബിഐ പറയുന്നത്. പണം യുഎഇ കേന്ദ്രമായ റെഡ് ക്രസന്റില്‍ നിന്ന് യുഎഇ കോണ്‍സുലേറ്റിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വരികയും അവിടെ നിന്ന് യൂണിടാക്കിന് കൈമാറുകയുമായിരുന്നു. സിബിഐ ഈ കണ്ടെത്തലുകളെല്ലാം ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് സംസ്‌ഥാന സര്‍ക്കാരും യൂണിടാക്കും ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്.
Read Also: ബീഹാറില്‍ 9 മുതിര്‍ന്ന നേതാക്കളെ ബിജെപി പുറത്താക്കി