ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയില്ല; മലപ്പുറത്ത് പഞ്ചായത്ത് ഓഫിസിന് തീയിട്ടു

ആക്രമണത്തിന് ശേഷം ശുചിമുറിയില്‍ കയറി ഇയാള്‍ കൈ ഞരമ്പ് മുറിച്ച് ആത്‌മഹത്യയ്‌ക്ക്‌ ശ്രമിച്ചു.

By Web Desk, Malabar News
Kozhikode house caught fire, tragic end for student
Representational Image
Ajwa Travels

മലപ്പുറം: ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്താത്തതിനെ തുടര്‍ന്ന് മലപ്പുറം കീഴാറ്റൂരില്‍ പഞ്ചായത്ത് ഓഫിസിന് ഒരാള്‍ തീയിട്ടു. കീഴാറ്റൂര്‍ സ്വദേശി മുജീബ് ആണ് പഞ്ചായത്ത് ഓഫിസില്‍ ആക്രമണം നടത്തിയത്. ആക്രമണത്തിന് ശേഷം ശുചിമുറിയില്‍ കയറി ഇയാള്‍ കൈ ഞരമ്പ് മുറിച്ച് ആത്‌മഹത്യയ്‌ക്ക്‌ ശ്രമിച്ചു.

തീയിടരുതെന്ന് പഞ്ചായത്തിലെ ഉദ്യോഗസ്‌ഥര്‍ ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും മുജീബ് ആക്രമണം നടത്തുകയായിരുന്നു. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് പറഞ്ഞ് പലവട്ടം ഓഫിസില്‍ കയറി ഇറങ്ങിയില്ലേ എന്ന് ചോദിച്ചുകൊണ്ടാണ് ഇയാള്‍ പഞ്ചായത്ത് ഓഫിസിന് തീയിട്ടത്. പോലീസെത്തി മുജീബിനെ അറസ്‌റ്റ് ചെയ്‌ത്‌ നീക്കി. ആക്രമണത്തിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിട്ടുണ്ട്.

ഉച്ചയ്‌ക്ക്‌ 1.30 ഓടെയാണ് ഇയാള്‍ പഞ്ചായത്ത് ഓഫിസില്‍ ആക്രമണം നടത്തുന്നത്. പഞ്ചായത്തിലെ ഉദ്യോഗസ്‌ഥര്‍ തന്നെ തീ നിയന്ത്രണ വിധേയമാക്കുകയും ഫയര്‍ഫോഴ്‌സെത്തി തീ പൂര്‍ണമായി അണയ്‌ക്കുകയും ആയിരുന്നു. സംഭവത്തില്‍ പോലീസ് കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തിവരികയാണ്.

ലൈഫ് പദ്ധതിയുടെ ഗുണഭോക്‌താവ് തന്നെയാണ് മുജീബെന്നും 94 ആം മതാണ് പട്ടികയില്‍ ഇയാളുടെ പേര് വരുന്നതെന്നുമാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം. എന്നാല്‍ പഞ്ചായത്ത് വഴി സര്‍ക്കാരിന്റെ ലൈഫ് ഭവന പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നില്ലെന്ന് പഞ്ചായത്തിന്റെ പ്രതിപക്ഷ അംഗങ്ങള്‍ ആരോപിച്ചു.

Also Read: പനി പടരുന്നു; സംസ്‌ഥാനത്ത്‌ ഇന്ന് മൂന്ന് മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE