ന്യൂഡെൽഹി: പ്രീമിയം ഇരുചക്ര വാഹനങ്ങളുടെ വില്പന ശൃംഖല വര്‍ധിപ്പിക്കാൻ ഒരുങ്ങി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ. തങ്ങളുടെ പ്രീമിയം ബൈക്ക് വില്‍പ്പന ശൃംഖലയായ ‘ബിഗ് വിംഗ്’ വിപുലീകരിക്കാനുള്ള പദ്ധതികൾ ആരംഭിച്ചതായി ഹോണ്ട അറിയിച്ചു. ഇതിന്റെ ഭാഗമായി ഡെല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ രണ്ട് പുതിയ ഔട്ട്ലെറ്റുകള് കൂടി തുടങ്ങിയിട്ടുണ്ട്.
ഹൈനസ് സിബി 350, സിബിആര്‍ 1000 ആര്‍ആര്‍-ആര് ഫയര്‍ബ്ളേഡ് എസ്പി, അഡ്വഞ്ചര്‍ ടൂറര്‍ ആഫ്രിക്ക ട്വിന്‍, ഗോള്‍ഡ് വിംഗ് ടൂര്‍ എന്നിവ ഉള്‍പ്പെടെയുള്ള പ്രീമിയം മോട്ടോര്‍ സൈക്കിളുകളുടെ വില്പനയാണ് ഈ ഔട്ട്ലെറ്റുകൾ മുഖേന നടക്കുക. നിലവില്‍ 300 സിസി മുതല്‍ 1800 സിസി വരെയുള്ള പ്രീമിയം മോട്ടോര്‍ സൈക്കിളുകള്‍ക്കായി 40ലധികം ബിഗ് വിംഗ് ഔട്ട്ലെറ്റുകളാണ് രാജ്യത്തുള്ളത്.
Read Also: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്; രണ്ടാംദിനവും മഴ വില്ലനായി, ഇന്ത്യ മൂന്നിന് 146







































