കൊച്ചി: മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഗുരുതാരവസ്‌ഥയില്‍. വാർധക്യസഹജമായ ശാരീരിക പ്രശ്‌നങ്ങൾ മൂലം കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇദ്ദേഹം ചികിൽസയിലാണ്. നിലവിൽ, എറണാകുളത്തെ ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രിയിലാണ് ഇദ്ദേഹം.
ആശുപത്രി അധികൃതരാണ് ഹൈദരലി തങ്ങളുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. അടുത്ത ബന്ധുക്കള്‍ ആശുപത്രിയില്‍ ഒപ്പമുണ്ട്. നിലവില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റെ സംസ്‌ഥാന പ്രസിഡണ്ടാണ്. സമസ്‌ത ഇകെ വിഭാഗത്തിന്റെ പ്രസിഡണ്ട് സ്‌ഥാനവും വഹിക്കുന്നുണ്ട്. ദാറുള്‍ ഹുദ ഇസ്‌ലാമിക് അക്കാദമിയുടെ പ്രസിഡണ്ട് കൂടിയാണ് ഇദ്ദേഹം.
നേരത്തെ, കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികില്‍സയിൽ ഉണ്ടായിരുന്നു. പിന്നീട്, ആയുര്‍വേദ ചികില്‍സക്കായി കോട്ടക്കൽ ആയുർവേദ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യപ്രശ്‌നങ്ങൾ കാരണം സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലാണ് മുസ്‌ലിംലീഗ് യോഗങ്ങള്‍ ചേരുന്നത്.
Most Read: വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം ഏപ്രിൽ മുതൽ വർധിക്കും