ചണ്ഡീഗഢ്: ഹരിയാനയിൽ സ്കൂളിന്റെ മേൽക്കൂര ഇടിഞ്ഞുവീണ് 25 വിദ്യാർഥികൾക്ക് പരിക്ക്. ഹരിയാന സോനേപാട്ടിലെ ഗണ്ണൗറിലാണ് സംഭവം ഉണ്ടായത്. പരുക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. അപകടത്തിൽ മൂന്ന് ജോലിക്കാർക്കും പരുക്കേറ്റിട്ടുണ്ട്.
മൂന്നാം ക്ളാസ് വിദ്യാർഥികളുടെ പഠനം നടന്നു കൊണ്ടിരിക്കെയാണ് മേൽക്കൂര തകർന്നു വീണതെന്നാണ് റിപ്പോർട്ടുകൾ. മേൽക്കൂരയുടെ അറ്റകുറ്റപണി നടക്കവെയാണ് ക്ളാസ് നടന്നത്. ഇതിനിടെ പെട്ടെന്ന് ഇടിഞ്ഞു വീഴുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Read Also: പ്ളസ് വൺ പ്രവേശനം; അൺ എയ്ഡഡ് സീറ്റുകൾ വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി







































