ഹരിയാനയിൽ ലോക്ക്ഡൗൺ ഒരാഴ്‌ച കൂടി നീട്ടി

By Staff Reporter, Malabar News
Haryana-Chief-Minister-Manohar-Lal-Khattar
മനോഹർ ലാൽ ഖട്ടർ
Ajwa Travels

ഗുരുഗ്രാം: സംസ്‌ഥാനത്തെ കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിൽ ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ജൂൺ 7 വരെ നീട്ടിയതായി ഹരിയാന സർക്കാർ അറിയിച്ചു. ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറാണ് ഇത് പ്രഖ്യാപിച്ചത്. നേരത്തെ ലോക്ക്ഡൗണിന്റെ ഭാഗമായി സംസ്‌ഥാനത്ത്‌ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾക്ക് പകരം പുതിയ മാർഗനിർദേശങ്ങളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.

രാവിലെ 9 മുതൽ ഉച്ചക്ക് മൂന്ന് മണി വരെ മാത്രമേ കടകൾ പ്രവർത്തിക്കാൻ പാടുള്ളൂ. വിദ്യാഭ്യാസ സ്‌ഥാപനങ്ങൾ ജൂൺ 15 വരെ അടച്ചിടും. രാത്രി 10 മുതൽ രാവിലെ 5 വരെ കർഫ്യു തുടരും. ഇത് നാലാം തവണയാണ് ഹരിയാനയിൽ ലോക്ക്ഡൗൺ നീട്ടുന്നത്. മെയ് 3ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ പലപ്പോഴായി നീട്ടുകയായിരുന്നു.

Read Also: രാജ്യം ഇപ്പോൾ 10 മടങ്ങ് കൂടുതൽ മെഡിക്കൽ ഓക്‌സിജൻ ഉൽപാദിപ്പിക്കുന്നു; പ്രധാനമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE