രാജ്യം ഇപ്പോൾ 10 മടങ്ങ് കൂടുതൽ മെഡിക്കൽ ഓക്‌സിജൻ ഉൽപാദിപ്പിക്കുന്നു; പ്രധാനമന്ത്രി

By Desk Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് രോഗികളുടെ ചികിൽസയിലെ പ്രധാന ഘടകമായ ലിക്വിഡ് മെഡിക്കൽ ഓക്‌സിജന്റെ ഉൽപാദനം പത്തിരട്ടിയായി വർധിപ്പിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ പറഞ്ഞു.

“സാധാരണ ഗതിയിൽ രാജ്യത്ത് ഒരു ദിവസം 900 മെട്രിക് ടൺ ലിക്വിഡ് മെഡിക്കൽ ഓക്‌സിജനായിരുന്നു ഉൽപാദിപ്പിച്ചിരുന്നത്. എന്നാൽ, ഇന്ന് ഉൽപാദനം പ്രതിദിനം 9,500 മെട്രിക് ടണ്ണായി ഉയർത്തി. അതായത് ഏകദേശം 10 ശതമാനം വർധിപ്പിച്ചു,”- പ്രധാനമന്ത്രി പറഞ്ഞു.

കോവിഡ് മഹാമാരിക്കിടെ പ്രകൃതി ദുരന്തങ്ങളെയും രാജ്യം നേരിട്ടുവെന്നും അദ്ദേഹം പറഞ്ഞു. ദുരന്തങ്ങളില്‍ ജീവഹാനി പരമാവധി കുറക്കാനായി. 10 ദിവസത്തിനിടെ നേരിട്ട രണ്ട് ചുഴലിക്കാറ്റുകളില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയവരെ അഭിവാദ്യം ചെയ്‌ത പ്രധാനമന്ത്രി നഷ്‌ടം സംഭവിച്ചവരുടെ വേദനയിൽ പങ്കുചേരുന്നതായും പറഞ്ഞു.

നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കോവിഡ്. വെല്ലുവിളി എത്ര വലുതായാലും അതിനെ നേരിടാന്‍ രാജ്യം തയ്യാറാണ്. സര്‍വശക്‌തിയും ഉപയോഗിച്ച് രാജ്യം കോവിഡിനെതിരെ പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Kerala News:  കോവിഡ് പ്രതിരോധ ഉൽപന്നങ്ങള്‍ക്ക് അമിത വില ഈടാക്കൽ; പരിശോധന വര്‍ധിപ്പിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE