ആഞ്ഞടിച്ച് കോവിഡ് രണ്ടാം തരംഗം; ഹരിയാനയിലും പുതുച്ചേരിയിലും ലോക്ക്ഡൗണ്‍ നീട്ടി

By Staff Reporter, Malabar News
lockdown
Representational Image
Ajwa Travels

പുതുച്ചേരി/ചണ്ഡിഗഡ്: ഹരിയാനയിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും ലോക്ക്ഡൗണ്‍ നീട്ടി. ഈ മാസം 31 വരെയാണ് നീട്ടിയത്.

പുതുച്ചേരിയില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങൾ 31 വരെ നീളുമെന്ന് ലഫ്റ്റനന്റ് ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ അറിയിച്ചു. മെയ് 10ന് ആരംഭിച്ച ലോക്ക്ഡൗണ്‍ ഇന്ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടിയതായി അറിയിച്ചത്.

അതേസമയം ഹരിയാനയിൽ ഇത് മൂന്നാം തവണയാണ് ലോക്ക്ഡൗൺ നീട്ടുന്നത്. മെയ് മൂന്നിനാണ് സംസ്‌ഥാനത്ത് ആദ്യ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഹരിയാനയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന നിലയാണ്. രണ്ടാം കോവിഡ് തരംഗത്തില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്നതിനാല്‍ കടുത്ത നടപടികളുടെ ഭാഗമായി ലോക്ക്ഡൗണ്‍ 31 വരെ നീട്ടുകയാണെന്ന് ഹരിയാന ചീഫ് സെക്രട്ടറി വിജയ് വര്‍ധന്‍ അറിയിച്ചു.

Read Also: ലക്ഷദ്വീപിൽ പ്രഫുൽ പട്ടേലിന്റെ ഏകാധിപത്യം: വസ്‌തുതകൾ എൽഎസ്എ വിശദീകരിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE