പ്ളസ് വൺ പ്രവേശനം; അൺ എയ്‌ഡഡ്‌ സീറ്റുകൾ വർധിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

By Staff Reporter, Malabar News
V Sivankutty
Ajwa Travels

തിരുവനന്തപുരം: പ്ളസ്‍ വണ്‍ പ്രവേശനത്തിന് അണ്‍ എയ്‌ഡഡില്‍ സീറ്റ് കൂട്ടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സ്‌കൂള്‍ തുറക്കുമ്പോള്‍ ഒരു സീറ്റും ഒഴിഞ്ഞു കിടക്കില്ല. ഒഴിവ് വരുന്ന സംവരണ സീറ്റ് മെറിറ്റ് സീറ്റിലേക്ക് മാറ്റുമെന്നും ശിവന്‍കുട്ടി പറഞ്ഞു. കടുത്ത സീറ്റ് ക്ഷാമത്തിനിടെ സംസ്‌ഥാനത്ത് പ്ളസ് വൺ പ്രവേശന നടപടികൾ തുടങ്ങിയിരിക്കുകയാണ്.

മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് സീറ്റ് ക്ഷാമം രൂക്ഷം. മലപ്പുറം ജില്ലയിൽ മാത്രം അപേക്ഷകരിൽ നാല്‍പ്പതിനായിരത്തോളം പേർക്ക് ഇപ്പോഴും സീറ്റില്ല. ഒക്‌ടോബർ ഒന്ന് വരെയാണ് പ്രവേശന നടപടികൾ. മെറിറ്റ് കിട്ടാത്ത വിദ്യാർഥികൾക്ക് വൻ തുക മുടക്കി മാനേജ്മെന്റ് ക്വാട്ടയിലേക്കോ അൺ എയ്‌ഡഡ്‌ മേഖലയിലേക്കോ മാറേണ്ട അവസ്‌ഥയാണ്.

Read Also: വിഴിഞ്ഞം തുറമുഖ പദ്ധതി; കൂടുതൽ സമയം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE