ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,156 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 733 കോവിഡ് മരണങ്ങളും രാജ്യത്ത് സ്‌ഥിരീകരിച്ചിട്ടുണ്ട്.
12,90,900 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം പരിശോധിച്ചത്. ഒക്‌ടോബർ 27 വരെ 60,44,98,405 സാമ്പിളുകൾ രാജ്യത്ത് പരിശോധനയ്‌ക്ക് വിധേയമാക്കിയതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു.
നിലവിൽ 1,60,989 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
പുതിയ കേസുകളിൽ പകുതിയിലേറെയും റിപ്പോർട് ചെയ്‌തിരിക്കുന്നത് കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 9,445 പേർക്കാണ് കേരളത്തിൽ കോവിഡ് സ്‌ഥിരീകരിച്ചത്. 82,689 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കി. രോഗമുക്‌തി നേടിയവർ 6,723 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത് 93 പേർക്കുമാണ്.
Most Read: മുല്ലപ്പെരിയാർ ഡാം തുറക്കാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായെന്ന് റോഷി അഗസ്‌റ്റിൻ