ന്യൂഡെൽഹി: കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട് ചെയ്തത് 14,348 പുതിയ കോവിഡ് കേസുകൾ. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,42,46,157 ആയി.
13,198 പേരാണ് 24 മണിക്കൂറിനിടെ രാജ്യത്ത് രോഗമുക്തി നേടിയത്. 3,36,27,632 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. അതേസമയം 805 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്തു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് മൂലം മരണമടഞ്ഞവരുടെ എണ്ണം 4,57,191 ആയി.
പുതിയ കേസുകളിൽ കൂടുതലും റിപ്പോർട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7,738 പേർക്കാണ് കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ചത്. 76,043 സാമ്പിൾ പരിശോധനയ്ക്ക് വിധേയമാക്കി. രോഗമുക്തി നേടിയവർ 5,460 പേരും കോവിഡ് മരണം സ്ഥിരീകരിച്ചത് 56 പേർക്കുമാണ്.
നിലവിൽ 1,61,334 സജീവ കേസുകളാണ് രാജ്യത്തുള്ളത്.
അതേസമയം വാക്സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ 1,04,82,00,966 വാക്സിൻ ഡോസുകളാണ് രാജ്യത്തുടനീളം വിതരണം ചെയ്തത്.
Most Read: ആർബിഐ ഗവർണർ ശക്തികാന്ത ദാസിന്റെ കാലാവധി നീട്ടി കേന്ദ്രസര്‍ക്കാര്‍








































