ആർബിഐ ഗവർണർ ശക്‌തികാന്ത ദാസിന്റെ കാലാവധി നീട്ടി കേന്ദ്രസര്‍ക്കാര്‍

By Web Desk, Malabar News
Shaktikanta Das
Shaktikanta Das
Ajwa Travels

ഡെൽഹി: ആർബിഐ ഗവർണർ ശക്‌തികാന്ത ദാസിന്റെ കാലാവധി മൂന്ന് വർഷത്തേക്ക് കൂടി നീട്ടി കേന്ദ്രസര്‍ക്കാര്‍. 2021 ഡിസംബർ 10 മുതൽ മൂന്ന്​ വർഷത്തേക്ക്​ കൂടിയാണ് കാലാവധി നീട്ടി നൽകിയത്​. കേന്ദ്രമന്ത്രിസഭയിലെ അപ്പോയ്ൻമെന്റ് കമ്മിറ്റിയുടേതാണ് തീരുമാനം.

1980 ബാച്ച് ഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസ് തമിഴ്‌നാട് കേഡറിലെ ഉദ്യോഗസ്‌ഥനാണ് ശക്‌തികാന്ത ദാസ്. 2018 ഡിസംബർ 11നാണ്​ ശക്‌തികാന്ത ദാസിനെ ആർബിഐ ഗവർണറായി നിയമിച്ചത്​. നേരത്തെ ധനകാര്യ മന്ത്രാലയത്തിൽ ഡിപ്പാർട്ട്​മെന്റ് ഓഫ്​ ഇക്കണോമിക്​ അഫേയ്​ഴ്​സ്​ സെക്രട്ടറിയായിരുന്നു അദ്ദേഹം.

വേൾഡ്​ ബാങ്ക്​, ഏഷ്യൻ ഡെവല​പ്പ്​മെന്റ്​ ബാങ്ക്​, ഏഷ്യൻ ഇൻഫ്രാസ്​ട്രക്​ചർ ഇൻവെസ്‌റ്റ്‌മെന്റ്‌ ​ബാങ്ക്​ എന്നീ സ്‌ഥാപനങ്ങളിലും അദ്ദേഹം സേവനമനുഷ്​ടിച്ചിട്ടുണ്ട്​. മൂന്ന് വർഷമാണ് സാധാരണയായി ആർബിഐ ഗവർണറുടെ കാലാവധി. എന്നാൽ ഇത് നീട്ടുവാനുള്ള അധികാരം കേന്ദ്ര സർക്കാരിനുണ്ട്.

Malabar News: കൊണ്ടോട്ടിയിലെ ബലാൽസംഗ ശ്രമം; 15കാരന്റെ മൊബൈല്‍ ഫോറന്‍സിക്കിന് കൈമാറും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE