ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 18,870 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 28,178 പേർ രോഗമുക്‌തി നേടിയപ്പോൾ 378 മരണങ്ങളും രാജ്യത്ത് റിപ്പോർട് ചെയ്‌തു.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 3,37,16,451 പേർക്കാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതിൽ 3,29,86,180 പേർ ഇതുവരെ രോഗമുക്‌തി നേടിയപ്പോൾ കോവിഡ് മൂലം 4,47,751 പേർക്ക് രാജ്യത്ത് ജീവൻ നഷ്‌ടമായി.
2,82,520 സജീവ കേസുകളാണ് രാജ്യത്ത് നിലവിലുള്ളത്.
രാജ്യത്ത് പുതുതായി റിപ്പോർട് ചെയ്യപ്പെട്ട കോവിഡ് കേസുകളിൽ പകുതിയിലേറെയും കേരളത്തിൽ നിന്നാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,196 പേർക്കാണ് സംസ്‌ഥാനത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. 96,436 സാമ്പിളുകളാണ് പരിശോധനയ്‌ക്ക് വിധേയമാക്കിയത്. 18,849 പേർ രോഗമുക്‌തി നേടിയപ്പോൾ സംസ്‌ഥാനത്ത് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 58 പേർക്കാണ്. ടെസ്‌റ്റ് പോസിറ്റിവിറ്റി ശതമാനം 11.6%വും ചികിൽസയിലുള്ളത് 1,49,356 പേരുമാണ്.
അതേസമയം രാജ്യത്തെ വാക്‌സിനേഷൻ 87 കോടി 66 ലക്ഷം(87,66,63,490) പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ 54,13,332 വാക്‌സിൻ ഡോസുകൾ രാജ്യത്തുടനീളം വിതരണം ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.
Most Read: മോൻസൺ മാവുങ്കൽ തട്ടിപ്പ്; ഡിജിറ്റല്‍ തെളിവുകള്‍ തേടി ക്രൈംബ്രാഞ്ച്







































