ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,539 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 4,30,01,477 ആയി ഉയർന്നു.
60 പേർക്കാണ് കഴിഞ്ഞ ദിവസം കോവിഡ് മൂലം ജീവൻ നഷ്‌ടമായത്. 1.20 ശതമാനമാണ് മരണനിരക്ക്. രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 5,16,132 ആണ്.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, രാജ്യത്തെ മൊത്തം അണുബാധയുടെ 0.08 ശതമാനം മാത്രമാണ് നിലവിലെ സജീവ കേസുകൾ. അതേസമയം ദേശീയ രോഗമുക്‌തി നിരക്ക് 98.72 ശതമാനമായി മെച്ചപ്പെട്ടു. 24 മണിക്കൂറിനുള്ളിൽ 1,106 പേരാണ് രോഗമുക്‌തി നേടിയത്. രാജ്യത്ത് ഇതുവരെ 4,24,50,055 പേർ രോഗമുക്‌തി നേടിയിട്ടുണ്ട്.
കേരളത്തിൽ കഴിഞ്ഞ ദിവസം 966 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. 25,946 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കി. രോഗമുക്‌തി നേടിയവർ 1,444 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത് 5 പേർക്കുമാണ്.
Most Read: സംസ്‌ഥാനത്ത് ഒറ്റപ്പെട്ട വേനല്‍ മഴയ്‌ക്ക് സാധ്യത








































