സംസ്‌ഥാനത്ത് ഒറ്റപ്പെട്ട വേനല്‍ മഴയ്‌ക്ക് സാധ്യത

By News Bureau, Malabar News
Chance of rain in Kerala
Rep. Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത ദിവസങ്ങളിലും ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, ജില്ലകളില്‍ ഒറ്റപ്പെട്ടതും മലപ്പുറം, വയനാട് ജില്ലകളില്‍ നേരിയ തോതിലുമുള്ള വേനല്‍ മഴക്കാണ് സാധ്യത. മലയോര മേഖലകളില്‍ ഇടിയോട് കൂടിയ മഴക്കും സാധ്യതയുണ്ട്.

തെക്ക്- പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂന മര്‍ദ്ദം ശക്‌തി പ്രാപിച്ച്, മാര്‍ച്ച് 21ഓടെ ആൻഡമാന്‍ തീരത്തിനുസമീപം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. ഇത് മാര്‍ച്ച് 23ഓടെ ബംഗ്ളാദേശ്- മ്യാന്‍മര്‍ തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുണ്ട്.

അതേസമയം കേരളം- കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ മൽസ്യ ബന്ധനത്തിന് തടസമില്ല.

സംസ്‌ഥാനത്ത് പൊതുവെ ചൂട് അനുഭവപ്പെടുമെങ്കിലും ഒരു ജില്ലയിലും നിലവിൽ ഉഷ്‌ണ തരംഗ മുന്നറിയിപ്പ് നല്‍കിയിട്ടില്ല.

Most Read: ആഫ്രിക്കയിൽ മലയാളികൾ ഉൾപ്പടെ 58 മൽസ്യ തൊഴിലാളികൾ പിടിയിൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE