ന്യൂഡെല്‍ഹി: ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ റിപ്പോർട് ചെയ്‌തത് 1,96,427 പുതിയ കോവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 3,511 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.
രാജ്യത്ത് ആകെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 2,69,48,874 ആണ്. 3,07,231 പേര്‍ രോഗബാധിതരായി മരിച്ചു. നിലവില്‍ 25,86,782 സജീവ കേസുകളാണ് ഇന്ത്യയിലുളളത്.
ഏപ്രില്‍ 14ന് ശേഷം രാജ്യത്ത് ആദ്യമായാണ് പ്രതിദിന കോവിഡ് കേസുകള്‍ രണ്ടു ലക്ഷത്തില്‍ താഴെ റിപ്പോർട് ചെയ്യുന്നത്. രാജ്യത്തെ കോവിഡ് കേസുകളില്‍ പകുതിയിലധികവും റിപ്പോർട് ചെയ്‌തത് കഴിഞ്ഞ രണ്ടു മാസങ്ങളിലാണ്. ഏപ്രില്‍- മെയ് മാസങ്ങളിലായി 1,47,99,539 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട് ചെയതത്.
ഇക്കാലയളവില്‍ 43.6 ലക്ഷം കോവിഡ് രോഗികള്‍ രോഗമുക്‌തിയും നേടി. ഇതുവരെ 19,85,38,999 പേരാണ് രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുളളത്.






































