ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 16,946 പേർക്ക് പുതുതായി കോവിഡ് 19 സ്‌ഥിരീകരിച്ചു. 198 പേർ കോവിഡ് ബാധിച്ച് മരിച്ചു. 17,652 പേർ രോഗമുക്‌തി നേടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്‌തമാക്കുന്നു.
ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം 1,05,12,093 ആയി. 2,13,603 സജീവ കോവിഡ് കേസുകളാണ് ഇന്ത്യയിലുള്ളത്. 1,01,46,763 പേർ രോഗമുക്‌തി നേടി. ആകെ സ്‌ഥിരീകരിച്ച കോവിഡ് മരണം 1,51,727 ആണ്.
അതിനിടെ, രാജ്യത്തെ സജീവ കോവിഡ് കേസുകളും മരണങ്ങളും ക്രമാനുഗതമായി കുറയുകയാണ്. കോവിഡ് രോഗികളുടെ എണ്ണത്തിലും മരണ സംഖ്യയിലും കുറവ് രേഖപ്പെടുത്തുന്നതിനൊപ്പം കോവിഡ് വാക്‌സിൻ വിതരണത്തിന് തയാറായ വാർത്തയും പ്രത്യാശ പകരുന്നതാണ്. വാക്‌സിൻ കുത്തിവെപ്പിനുള്ള മരുന്നുകൾ ഇതിനോടകം സംഭരണകേന്ദ്രങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട്. ഈ മാസം 16 മുതൽ രാജ്യത്ത് വാക്‌സിനേഷൻ പ്രക്രിയ ആരംഭിക്കും.
Read also: കൊറോണ വൈറസ് ഉൽഭവം; ലോകാരോഗ്യ സംഘടനയുടെ വിദഗ്‌ധ സംഘം വുഹാനിൽ