ഡെൽഹി: രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമ്പോൾ പ്രമുഖ പെട്രോളിയം കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷന് (ഐഒസി) ഇലക്‌ട്രിക് ചാർജിങ് സ്‌റ്റേഷനുകൾ ആരംഭിക്കാൻ തീരുമാനം. 2024നുള്ളിൽ 10,000 ഇലക്‌ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്‌റ്റേഷനുകൾ രാജ്യത്തുടനീളം ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
അതിൽ 2,000 ഇവി ചാർജിങ് സ്‌റ്റേഷനുകൾ ഒരു വർഷം കൊണ്ട് തന്നെ ആരംഭിക്കുമെന്നാണ് ഐഒസി ചെയർമാനായ മാധവ് വൈദ്യ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ പെട്രോളിയം വിപണിയിൽ 40 ശതമാനമാനത്തോളം കൈയടക്കിയിരിക്കുന്നത് ഐഒസിയാണ്.
പരിസ്‌ഥിതി മലിനീകരണം കുറയ്‌ക്കാനാണ് ഐഒസി ഇത്തരത്തിലൊരു നീക്കത്തിലേക്ക് കടന്നത്. ഐഒസിയുടെ പെട്രോൾ പമ്പുകളിലായിരിക്കും ഭൂരിഭാഗം ചാർജിങ് സ്‌റ്റേഷനുകളും സ്‌ഥാപിക്കുക. ഇതിനോടകം തന്നെ 76 പെട്രോൾ പമ്പുകളിൽ ചാർജിങ് പോയിന്റ് സ്‌ഥാപിച്ചു കഴിഞ്ഞു. കൂടാതെ 11 പമ്പുകളിൽ ബാറ്ററി സ്വാപ്പിങ് കേന്ദ്രങ്ങളും സ്‌ഥാപിച്ചു കഴിഞ്ഞു.
Also Read: ഇന്ധന വില 50 രൂപയിലും കുറയും; കെ സുരേന്ദ്രൻ







































