രാജ്യത്ത് 10,000 ഇവി ചാർജിങ് സ്‌റ്റേഷനുകൾ സ്‌ഥാപിക്കാൻ ഒരുങ്ങി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ

By Web Desk, Malabar News
Electric-Vehicle-Charging-Station in Kasaragod
Representational Image
Ajwa Travels

ഡെൽഹി: രാജ്യത്ത് ഇന്ധനവില കുതിച്ചുയരുമ്പോൾ പ്രമുഖ പെട്രോളിയം കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷന് (ഐഒസി) ഇലക്‌ട്രിക് ചാർജിങ് സ്‌റ്റേഷനുകൾ ആരംഭിക്കാൻ തീരുമാനം. 2024നുള്ളിൽ 10,000 ഇലക്‌ട്രിക് വാഹനങ്ങളുടെ ചാർജിങ് സ്‌റ്റേഷനുകൾ രാജ്യത്തുടനീളം ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

അതിൽ 2,000 ഇവി ചാർജിങ് സ്‌റ്റേഷനുകൾ ഒരു വർഷം കൊണ്ട് തന്നെ ആരംഭിക്കുമെന്നാണ് ഐഒസി ചെയർമാനായ മാധവ് വൈദ്യ അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ പെട്രോളിയം വിപണിയിൽ 40 ശതമാനമാനത്തോളം കൈയടക്കിയിരിക്കുന്നത് ഐഒസിയാണ്.

പരിസ്‌ഥിതി മലിനീകരണം കുറയ്‌ക്കാനാണ് ഐഒസി ഇത്തരത്തിലൊരു നീക്കത്തിലേക്ക് കടന്നത്. ഐഒസിയുടെ പെട്രോൾ പമ്പുകളിലായിരിക്കും ഭൂരിഭാഗം ചാർജിങ് സ്‌റ്റേഷനുകളും സ്‌ഥാപിക്കുക. ഇതിനോടകം തന്നെ 76 പെട്രോൾ പമ്പുകളിൽ ചാർജിങ് പോയിന്റ് സ്‌ഥാപിച്ചു കഴിഞ്ഞു. കൂടാതെ 11 പമ്പുകളിൽ ബാറ്ററി സ്വാപ്പിങ് കേന്ദ്രങ്ങളും സ്‌ഥാപിച്ചു കഴിഞ്ഞു.

Also Read: ഇന്ധന വില 50 രൂപയിലും കുറയും; കെ സുരേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE