‘പ്രശാന്തനെതിരെ അന്വേഷണം, സർവീസിൽ നിന്ന് പുറത്താക്കും’; കടുപ്പിച്ച് ആരോഗ്യമന്ത്രി

പ്രശാന്തൻ സർക്കാർ ജീവനക്കാരനെല്ലെന്നാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം. പ്രശാന്തനെ ജോലിയിൽ നിന്ന് നീക്കുന്നതിന് നിയമോപദേശം തേടും. അഡീഷണൽ ചീഫ് സെക്രട്ടറിയും ഡിഎംഇയും പരിയാരത്തെത്തി അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്‌തമാക്കി.

By Senior Reporter, Malabar News
Minister Veena George
Ajwa Travels

കണ്ണൂർ: മുൻ കണ്ണൂർ എഡിഎം നവീൻ ബാബുവിനെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ച ടിവി പ്രശാന്തനെതിരെ നടപടിയുമായി ആരോഗ്യവകുപ്പ്. പരിയാരം മെഡിക്കൽ കോളേജിൽ ഇലക്‌ട്രീഷ്യനായ പ്രശാന്തൻ സർവീസിലിരിക്കെ പെട്രോൾ പമ്പ് ആരംഭിക്കുന്നതിനെ കുറിച്ച് ആരോഗ്യവകുപ്പ് അന്വേഷണം നടത്തും.

പ്രശാന്തൻ സർവീസിൽ ഉണ്ടാകാൻ പാടില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പെട്രോൾ പമ്പിന് നിരപേക്ഷ പത്രം (എൻഒസി) നൽകാത്തതിൽ അഴിമതി നടന്നതായി യാത്രയയപ്പ് യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പിപി ദിവ്യ കുറ്റപ്പെടുത്തിയതിനെ തുടർന്നാണ് നവീൻ ബാബു ആത്‍മഹത്യ ചെയ്‌തത്‌.

നവീൻ ബാബുവിന്റെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്തി ശിക്ഷിക്കണമെന്ന ശക്‌തമായ നിലപാടിലാണ് സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയും. പ്രശാന്തൻ സർക്കാർ ജീവനക്കാരനെല്ലെന്നാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം. പ്രശാന്തനെ ജോലിയിൽ നിന്ന് നീക്കുന്നതിന് നിയമോപദേശം തേടും. അഡീഷണൽ ചീഫ് സെക്രട്ടറിയും ഡിഎംഇയും പരിയാരത്തെത്തി അന്വേഷണം നടത്തുമെന്നും മന്ത്രി വ്യക്‌തമാക്കി.

സംഭവത്തിൽ ഡിഎംഇയോട് റിപ്പോർട് തേടിയിരുന്നു. പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ റിപ്പോർട് തൃപ്‌തികരമല്ലെന്ന് ഡിഎംഇ അറിയിച്ചതിനാലാണ് തുടരന്വേഷണം നടത്തുന്നത്. പ്രശാന്തൻ സർക്കാർ ജീവനക്കാരൻ അല്ലാത്തതിനാൽ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നതിന് നിയമോപദേശം തേടി. പരിയാരം സഹകരണ ആശുപത്രി സർക്കാർ ഏറ്റെടുത്തപ്പോൾ ജീവനക്കാരെ ഘട്ടംഘട്ടമായി റെഗുലറൈസ് ചെയ്‌തിരുന്നു. പ്രശാന്തന്റെ സർവീസ് റെഗുലറൈസ് ചെയ്യാൻ സർക്കാർ ആലോചിക്കുന്നില്ലെന്നും മന്ത്രി അറിയിച്ചു.

ചെങ്ങളായി പഞ്ചായത്തിലെ നെടുവാലൂർ ചേരൻകുന്നിലാണ് പെട്രോൾ പമ്പ് തുടങ്ങാനായി പ്രശാന്തൻ അനുമതി തേടിയത്. ചേരൻകുന്ന് സെന്റ് ജോസഫ്‌സ്‌ പള്ളിയുടെ ഇടതുവശത്തായുള്ള 40 സെന്റ് സ്‌ഥലമാണ്‌ പെട്രോൾ പമ്പ് തുടങ്ങാനായി പ്രശാന്തൻ പാട്ടത്തിനെടുത്തിരുന്നത്. ചെങ്ങളായിയിൽ പെട്രോൾ പമ്പ് തുടങ്ങാൻ നാലരക്കോടി രൂപ വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.

പരിയാരം മെഡിക്കൽ കോളേജിൽ ഇലക്‌ട്രീഷ്യനായ പ്രശാന്തന് ഇത്രയും പണമുണ്ടോയെന്നാണ് ചോദ്യമുയരുന്നത്. പ്രശാന്തനെ മുന്നിൽ നിർത്തി മറ്റാരോ പണം മുടക്കാനിരുന്നെന്നാണ് ആക്ഷേപം ഉയരുന്നത്. പരിയാരത്തെ ജീവനക്കാർക്ക് കൃത്യമായി ശമ്പളം ലഭിക്കാത്തതിന്റെ പേരിൽ കഴിഞ്ഞ ദിവസവും പ്രതിഷേധം ഉയർന്നിരുന്നു. വായ്‌പയ്‌ക്ക് അപേക്ഷിച്ചതിന്റേയോ മറ്റു വരുമാന സ്രോതസ്സുകളുടെയോ വിവരങ്ങൾ ഇദ്ദേഹം ഇതുവരെ പുറത്തുവിട്ടിട്ടുമില്ല.

Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE