കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ ഹാൽദിയയിലുള്ള ഐഒസി റിഫൈനറി യൂണിറ്റിൽ തീപിടിത്തം. അപകടത്തിൽ മൂന്ന് പേർ മരിക്കുകയും 37ഓളം പേർക്ക് പരിക്കേറ്റതായുമാണ് റിപ്പോർട്. അപകടത്തിൽ പരിക്കേറ്റവരെ കൊൽക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റി. ചിലരുടെ നില ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം.
പുർബ മേദിനിപുർ ജില്ലയിലെ റിഫൈനറിയിലാണ് അപകടമുണ്ടായതെന്ന് പിടിഐ റിപ്പോർട് ചെയ്യുന്നു. നിലവിൽ സ്‌ഥിതി നിയന്ത്രണവിധേയമാണെന്ന് ഐഒസി വ്യക്‌തമാക്കിയിട്ടുണ്ട്.
Read also: തൃണമൂൽ എംപി ഡെറിക് ഒബ്രിയാനെ രാജ്യസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു



































