ദുബായ്: അഞ്ചുതവണ ഐപിഎൽ കിരീടം ചൂടിയ നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ആദ്യമായി ഫൈനലിൽ പ്രവേശിക്കുന്ന ഡെല്‍ഹി ക്യാപിറ്റല്‍സും ഇന്ന് ദുബായ് സ്‌റ്റേഡിയത്തിൽ ഏറ്റുമുട്ടുകയാണ്. ഇന്ത്യന്‍ സമയം രാത്രി 7.30ന് കലാശപ്പോരാട്ടം ആരംഭിക്കും.
ഡെൽഹിയും മൂംബൈയും ഈ ഐപിഎല്ലിൽ 3 തവണ ഏറ്റുമുട്ടിയിരുന്നു. ഒരു തവണപോലും മുംബൈയെ മറികടക്കാൻ കഴിയാത്ത ടീമാണ് ഡെൽഹി. നിരവധി തവണ ഫൈനലുകള്‍ കളിച്ച പരിചയ സമ്പത്തും മുംബൈക്ക് മുന്‍തൂക്കം നല്‍കുന്നുണ്ട് എങ്കിലും, എഴുതിത്തള്ളാൻ കഴിയാത്ത പോരാട്ടവീര്യം ഡെൽഹിക്കുണ്ട്. .
പൃഥ്വി ഷായും ശിഖര്‍ ധവാനും മാര്‍ക്കസ് സ്‌റ്റോയിനിസും അജിങ്ക്യ രഹാനെ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് എന്നിവരുൾപ്പെടുന്ന ശക്‌തമായ നിരയുമായാണ് ഡെൽഹി മൂബൈക്കെതിരെ കളത്തിലിറങ്ങുന്നത്. തന്ത്രങ്ങളുടെ കരുത്തിൽ നന്നായി വിയർക്കാൻ ഡെൽഹി ശ്രമിക്കുകയും കാഗിസോ റബാഡ ബൗളിംഗ് ആക്രമണത്തിൽ ശ്രദ്ധ ചെലുത്തുകയും ചെയ്‌താൽ കിരീടനേട്ടം ഉണ്ടാക്കാവുന്നതാണ്. കാത്തിരിക്കാം…
Most Read: ജാമ്യാപേക്ഷ തള്ളി; ഹൈക്കോടതി വിധിക്കെതിരെ അര്‍ണബ് സുപ്രീം കോടതിയില്‍







































