ടെൽ അവീവ്: ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്രയേൽ. ഇറാന്റെ പരമോന്നത നേതാവായി ആരെ നിയമിച്ചാലും തീർത്തുകളയുമെന്നാണ് ഇസ്രയേലിന്റെ ഭീഷണി. ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്താബ ഹുസൈനി ഖമനയിയെ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ഇസ്രയേൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സ് ഭീഷണിയുമായി രംഗത്തെത്തിയത്.
ഇസ്രയേലിനെ നശിപ്പിക്കാനും അമേരിക്കയെയും സ്വതന്ത്ര ലോകത്തെയും ഭീഷണിപ്പെടുത്താനും ഇറാനിയൻ ജനതയെ അടിച്ചമർത്താനുള്ള പദ്ധതി തുടരാനും അതിന് നേതൃത്വം നൽകാനും ഇറാനിയൻ ഭരണകൂടം നിയമിക്കുന്ന ഓരോ നേതാവും വ്യക്തമായ ഉൻമൂലനത്തിന് വിധേയമായിരിക്കുമെന്നാണ് ഇസ്രയേൽ കാറ്റ്സ് സാമൂഹിക മാദ്ധ്യമങ്ങളിൽ കുറിച്ചത്.
അതിന് അയാളുടെ പേരോ അയാളുടെ സ്ഥലമോ ഒളിച്ചിരിക്കുന്ന കേന്ദ്രമോ ഒന്നും പ്രശ്നമല്ലെന്നും ഇസ്രയേൽ കാറ്റ്സ് കൂട്ടിച്ചേർത്തു. അതേസമയം, അഞ്ചാം ദിനവും സംഘർഷം തുടരുകയാണ്. ഗൾഫ് രാജ്യങ്ങളിലും ഇന്ന് ആക്രമണം ഉണ്ടായി. ഖത്തറിലെ യുഎസ് വ്യോമത്താവളത്തിന് നേരെ മിസൈൽ ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു.
അതിനിടെ, ഇസ്രയേൽ-യുഎസ് ആക്രമണത്തിൽ ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 800 ആയി. ഇസ്രയേലിൽ 11 പേർ കൊല്ലപ്പെട്ടു. ഇന്ന് കുവൈത്തിൽ ഒരു ഇറാനിയൻ പെൺകുട്ടിയുടെ മരിച്ചു. ഇന്ന് പശ്ചിമേഷ്യയിലെ വിവിധ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ 40ഓളം ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തതായി ഐആർജിസി അവകാശപ്പെട്ടു. അതേസമയം, ഇറാനിൽ ആക്രമണം തുടരുകയാണെന്ന് ഇസ്രയേൽ പ്രതിരോധ സേനയും വ്യക്തമാക്കി.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം





































