റാഞ്ചി: ജാർഖണ്ഡിൽ ബ്ളാക്ക് ഫംഗസ് രോഗബാധയെ മഹാമാരിയായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ഹേമന്ത് സോറനാണ് ഇക്കാര്യം ട്വിറ്ററിലൂടെ ഔദ്യോഗികമായി അറിയിച്ചത്. സംസ്‌ഥാനത്ത് രോഗം വ്യാപകമായി പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. കൂടാതെ സംസ്‌ഥാനത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ജൂൺ 17വരെ നീട്ടിയെന്നും മുഖ്യമന്ത്രി അറിയിച്ചു. ജാർഖണ്ഡിന് പുറമേ രാജസ്‌ഥാൻ, ഗുജറാത്ത്, മഹാരാഷ്‌ട്ര, മധ്യപ്രദേശ്, ഡെൽഹി, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്‌ഥാനങ്ങളിലും ബ്ളാക്ക് ഫംഗസ് വ്യാപിക്കുന്നുണ്ട്.
Read also: കോവിഡ്; ഈ വർഷത്തെ ഹജ്‌ജ് അപേക്ഷകൾ റദ്ദാക്കി ഇന്ത്യ







































