തൊഴില്‍ തട്ടിപ്പുകേസ്; സരിതാ നായരെ കസ്‌റ്റഡിയില്‍ വിട്ടു

By News Desk, Malabar News
Labor fraud case against Saritha; Complainant received death threats
Saitha S Nair
Ajwa Travels

തിരുവനന്തപുരം: തൊഴില്‍ തട്ടിപ്പുകേസില്‍ പ്രതി സരിത എസ് നായരെ കസ്‌റ്റഡിയില്‍ വിട്ടു. മെയ് മൂന്ന് വരെയാണ് കസ്‌റ്റഡിയില്‍ വിട്ടത്. നെയ്യാറ്റിന്‍കര പോലീസിന്റെ അപേക്ഷ പരിഗണിച്ചാണ് നെയ്യാറ്റിന്‍കര കോടതിയുടെ അനുമതി.

കണ്ണൂരിലെ ജയിലിലെത്തി നേരത്തെ സരിതയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയിരുന്നു. വിവിധ പൊതുമേഖലാ സ്‌ഥാപനങ്ങളില്‍ ജോലി വാദഗ്‌നം ചെയ്‌ത്‌ പണം തട്ടിയെന്ന പരാതിയില്‍ രണ്ടു കേസുകളാണ് സരിതയുള്‍പ്പടെയുള്ള പ്രതികള്‍ക്കെതിരെ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്. കേസിലെ ഒന്നാം പ്രതിയും കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന രതീഷിനെയും പോലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.

Also Read: പാറ പൊട്ടിക്കൽ; ഹരിത ട്രിബ്യൂണൽ ഉത്തരവിന് എതിരായ ഹരജിയിൽ നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE