തിരുവനന്തപുരം: നേമത്ത് മൽസരിക്കാൻ തയാറെന്ന് കെ മുരളീധരൻ. മൽസര സന്നദ്ധത അറിയിക്കാൻ കെ മുരളീധരൻ ഉടൻ തന്നെ കോൺഗ്രസ് ഹൈക്കമാൻഡിനെ കാണും. സ്‌ഥാനാർഥി നിർണയത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ കെ മുരളീധരൻ മൽസരിക്കാൻ സന്നദ്ധത അറിയിച്ചിരുന്നതാണ്. എന്നാൽ എംപിമാർ മൽസരിക്കേണ്ടതില്ല എന്ന നിലപാട് സംസ്‌ഥാന നേതൃത്വവും പിന്നീട് ഹൈക്കമാൻഡും സ്വീകരിക്കുകയായിരുന്നു.
പക്ഷേ, ഇപ്പോൾ ചില നിർണായക മണ്ഡലങ്ങളിൽ കരുത്തരായ സ്‌ഥാനാർഥികൾ വേണമെന്നുള്ള നിലപാടിലേക്ക് കേന്ദ്രനേതൃത്വം എത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കെ മുരളീധരന്റെ ആവശ്യം ഹൈക്കമാൻഡ് വീണ്ടും പരിഗണിക്കുന്നത്. ഇതിന്റെ ഭാഗമായി അദ്ദേഹവുമായി ആശയവിനിമയം നടത്തിയെന്നാണ് സൂചനകൾ.
Read Also: വേല്‍മുരുകന്റെ പോസ്‌റ്റ്‌മോർട്ടം റിപ്പോര്‍ട്; മരണത്തിൽ ദുരൂഹത ആരോപിച്ച് കോടതിയെ സമീപിക്കും







































