തിരുവനന്തപുരം: ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്‌താവന പരിശോധിക്കപ്പെടേണ്ടത് ആണെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ. പാലാ ബിഷപ്പ് പറഞ്ഞത് പുതിയ കാര്യമല്ലെന്നും ബിഷപ്പിനെ എല്ലാവരും ചേർന്ന് ആക്രമിക്കേണ്ട കാര്യമില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സത്യം വിളിച്ച് പറഞ്ഞതിന്റെ പേരിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ വളഞ്ഞിട്ടാക്രമിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്‌ണദാസും വ്യക്‌തമാക്കി. സത്യം മൂടിവെക്കാൻ സർക്കാരും മുഖ്യമന്ത്രിയും ശ്രമിക്കുന്നത് ജിഹാദികളെ സംരക്ഷിക്കാനാണെന്നും കൃഷ്‌ണദാസ് പറഞ്ഞു.
അതേസമയം പാലാ ബിഷപ്പിനെതിരെ രൂക്ഷ വിമർശനവുമായി തൃക്കാക്കര എംഎൽഎ പിടി തോമസ് രംഗത്തെത്തി. പാല ബിഷപ്പിന്റെ പ്രസ്‌താവന സമുദായ സൗഹാർദ്ദം വളർത്താൻ ഉപകരിക്കുന്നതല്ലെന്ന് പിടി തോമസ് ഫേസ്ബുക്കിൽ കുറിച്ചു.
ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ പരാതി നല്‍കി എസ്‌ഐഒയും രംഗത്ത് എത്തിയിരുന്നു. മതസ്‌പര്‍ധ വളര്‍ത്തുന്ന വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ ബിഷപ്പിനെതിരെ നടപടി വേണമെന്ന് എസ്‌ഐഒ പരാതിയില്‍ ആവശ്യപ്പെട്ടു. ബിഷപ്പിന്റെ പരാമര്‍ശം വ്യത്യസ്‌ത മത സമുദായങ്ങള്‍ തമ്മിലുള്ള സഹവര്‍ത്തിത്വത്തിന് തുരങ്കം വെക്കുന്നതാണെന്നും എസ്‌ഐഒ സംസ്‌ഥാന ജനറല്‍ സെക്രട്ടറി പരാതിയില്‍ പറഞ്ഞു.
ലവ് ജിഹാദിനൊപ്പം നാര്‍ക്കോട്ടിക് ജിഹാദുമുണ്ടെന്നായിരുന്നു ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്‌താവന. കത്തോലിക്ക യുവാക്കളില്‍ മയക്കുമരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ പ്രത്യേകം ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ലവ് ജിഹാദില്ലെന്ന് സ്‌ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. ഇതിന് സഹായം നല്‍കുന്ന ഒരു വിഭാഗം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ബിഷപ്പ് പറഞ്ഞിരുന്നു.
Entertainment News: മഞ്‌ജുവിന് പിറന്നാൾ ദിനത്തിൽ ഇരട്ടിമധുരമായി ‘ആയിഷ’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ