തിരുവനന്തപുരം: ലക്ഷദ്വീപ് വിഷയത്തിൽ കേരള നിയമസഭ പ്രമേയം പാസാക്കിയതിൽ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നിയമസഭാ വേദിയെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണെന്ന് സുരേന്ദ്രൻ കുറ്റപ്പെടുത്തി. ലക്ഷദ്വീപ് വിഷയത്തിൽ കേരള നിയമസഭയ്ക്ക് പ്രതികരിക്കണ്ട കാര്യമില്ല. ലക്ഷദ്വീപിന്റെ പേരു പറഞ്ഞ് ആശങ്കയുണ്ടാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും സുരേന്ദ്രൻ ആരോപിച്ചു.
“കേന്ദ്ര സർക്കാരിനെ അനാവശ്യമായി വിമർശിക്കാൻ ആദ്യ നിയമസഭാ സമ്മേളനം തന്നെ ദുരുപയോഗപ്പെടുത്തി. കേന്ദ്രഭരണ പ്രദേശത്തെ ഒരു വിഷയത്തെ സംബന്ധിച്ച് കേരള നിയമസഭയ്ക്ക് പ്രമേയം പാസാക്കാൻ എന്ത് അധികാരമാണുള്ളത്? കേരളത്തിലെ ജനങ്ങളുമായി ബന്ധമില്ലാത്ത ഒരു കാര്യത്തിനായി കേരള നിയമസഭയെ ഉപയോഗിക്കുകയാണ് സർക്കാർ ചെയ്യുന്നത്. സർക്കാർ അനാവശ്യമായി ആശങ്ക സൃഷ്ടിക്കുകയാണ്,”- സുരേന്ദ്രൻ വിമർശിച്ചു.
ലക്ഷദ്വീപിലെ മഹാഭൂരിപക്ഷം ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുന്ന പ്രചാര വേലയാണ് കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന് പിന്നിൽ വോട്ടുബാങ്ക് താൽപര്യമാണ്. അഡ്മിനിസ്ട്രേറ്ററുടെ നടപടിയിൽ ലക്ഷദ്വീപിലെ ജനങ്ങൾക്ക് പരാതിയുണ്ടെങ്കിൽ കേന്ദ്ര സർക്കാരിനെയോ കോടതിയെയോ
സമീപിക്കാമെന്നും സുരന്ദ്രൻ കൂട്ടിച്ചേർത്തു.
National News: പോക്സോ നിയമം ലംഘിച്ചു; ബാലാവകാശ കമ്മീഷന്റെ പരാതിയിൽ ട്വിറ്ററിനെതിരെ കേസ്







































