കൊച്ചി: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പില്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. പോലീസ് എഫ്ഐആറിലെ ആദ്യ ആറ് പ്രതികളെ ഉൾപ്പെടുത്തിയാണ് കേസെടുത്തത്. ടിആര്‍ സുനില്‍ കുമാര്‍, ബിജു കരീം, റജി അനിൽ കുമാർ, കിരൺ, ബിജോയ് എകെ, സികെ ജിൽസ് എന്നിവര്‍ക്കെതിരെയാണ് കേസ്.
പിഎംഎല്‍എ ആക്ടിലെ വിവിധ വകുപ്പുകൾ ചേർത്താണ് അന്വേഷണം നടത്തുക. പ്രതികളുടെ ഫണ്ട് വിനിയോഗം അടക്കമുള്ള കാര്യങ്ങൾ എൻഫോഴ്സ്മെന്റ് പരിശോധിക്കും. അതിനായി പോലീസിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. അതേസമയം ആറു പ്രതികള്‍ക്കെതിരെ ക്രൈം ബ്രാഞ്ച് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്.
Also Read: ഒളിമ്പിക്സ്; ഗോൾഫിലും പ്രതീക്ഷ അസ്തമിച്ചു, അദിതി അശോക് നാലാമത്







































