ഒളിമ്പിക്‌സ്; ഗോൾഫിലും പ്രതീക്ഷ അസ്‌തമിച്ചു, അദിതി അശോക് നാലാമത്

By Staff Reporter, Malabar News
olympic-golf
Ajwa Travels

ടോക്യോ: ഒളിമ്പിക്‌സ് ഗോൾഫിൽ മെഡല്‍ പ്രതീക്ഷ ഉയര്‍ത്തിയ ഇന്ത്യൻ താരം അദിതി അശോകിന് മെഡൽ നഷ്‌ടമായി. മികച്ച പ്രകടനം കാഴ്‌ചവെച്ച താരം അവസാന റൗണ്ടിൽ നാലാമതായാണ് ഫിനിഷ് ചെയ്‌തത്. ആദ്യ മൂന്ന് റൗണ്ടുകളിലും രണ്ടാമതായിരുന്ന അദിതി അവസാന ദിനമായ ഇന്നാണ് നിരാശപ്പെടുത്തിയത്.

എങ്കിലും എതിരാളികള്‍ക്ക് സമ്മര്‍ദ്ദം നല്‍കാന്‍ അദിതി അശോകിന് കഴിഞ്ഞു. ഗോള്‍ഫില്‍ ഒളിമ്പിക്‌സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഇതോടെ അദിതിക്ക് നഷ്‌ടമായത്. ഇതിനിടെ ഗോള്‍ഫില്‍ വനിതകളുടെ വ്യക്‌തിഗത സ്ട്രോക്ക് പ്ളേ ഇടിമിന്നല്‍ കാരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

Read Also: റിവഞ്ച് ത്രില്ലര്‍ ‘വിൻസെന്റ് ആൻഡ് ദി പോപ്പ്’ ഒടിടിയിലെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE