കാസർഗോഡ്: ദേശീയപാതയിൽ വാഹനാപകടത്തിൽ വിദ്യാർഥിക്ക് ദാരുണാന്ത്യം. വിദ്യാർഥി സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറിടിച്ചാണ് അപകടം നടന്നത്. മൊഗ്രാൽപുത്തൂരിലെ ചായിത്തോടം ഷംസുദീൻ-ഫൗസിയ ദമ്പതികളുടെ മകൻ തൻസീറാണ് (17) മരിച്ചത്. ആരിക്കാടിയിൽ ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം.
കുമ്പളയിൽ നിന്ന് സുഹൃത്തിനെ ഉപ്പളയിൽ കൊണ്ടുവിട്ട് തിരിച്ചു വരുമ്പോഴായിരുന്നു അപകടം. ഉടൻ കുമ്പള സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തുടർ ചികിൽസയ്‌ക്കായി മംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരണം സംഭവിച്ചത്. കുമ്പളയിലെ സ്വകാര്യ കോളേജിലെ പ്ളസ് വൺ വിദ്യാർഥിയാണ്.
Most Read: യുക്രൈനിലെ 5 നഗരങ്ങളിൽ വീണ്ടും വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ






































