കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ പി ജയരാജന്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. യുഎപിഎ ചുമത്തിയത് ചോദ്യം ചെയ്‌ത് കൊണ്ട് സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്. കതിരൂര്‍ മനോജ് വധക്കേസില്‍ 25ആം പ്രതിയായ ജയരാജനെതിരെ സിബിഐ ആണ് യുഎപിഎ ചുമത്തിയത്. കേസിലെ മുഖ്യ ആസൂത്രകന്‍ പി ജയരാജനാണ് എന്നായിരുന്നു സിബിഐ കണ്ടെത്തല്‍.
യുഎപിഎ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സിംഗിള്‍ ബെഞ്ച് തള്ളിയതിനെ തുടര്‍ന്നാണ് പി ജയരാജന്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. എന്നാല്‍ ഡിവിഷന്‍ ബെഞ്ചും ഹരജി തള്ളുകയാണുണ്ടായത്. സംസ്‌ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ നടന്ന ഒരു കുറ്റകൃത്യത്തില്‍ സംസ്‌ഥാന സര്‍ക്കാര്‍ അനുമതി ഇല്ലാതെ യുഎപിഎ ചുമത്തിയ നടപടി നിയമപരമായി ശരിയല്ല എന്നായിരുന്നു ജയരാജന്‍ ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നത്.
ആര്‍എസ്എസ് കണ്ണൂര്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന മനോജ് 2014 സെപ്‌റ്റംബര്‍ ഒന്നിനാണ് കൊല്ലപ്പെടുന്നത്. 1999ല്‍ പി ജയരാജനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മനോജും പ്രതിയായിരുന്നു.
Read also: തെറ്റ് ചെയ്‌തിട്ടില്ല, സുപ്രീം കോടതിയെ സമീപിക്കും; താഹാ ഫസല്‍







































