തെറ്റ് ചെയ്‌തിട്ടില്ല, സുപ്രീം കോടതിയെ സമീപിക്കും; താഹാ ഫസല്‍

By Syndicated , Malabar News
thaha fazal
Ajwa Travels

കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജാമ്യം റദ്ദാക്കിയ നടപടിയില്‍ പ്രതികരിച്ച് താഹ ഫസല്‍. താന്‍ തെറ്റ് ചെയ്‌തിട്ടില്ലെന്നും എന്‍ഐഎ കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും താഹ പറഞ്ഞു.

‘ഞാന്‍ ഒരു തെറ്റും ചെയ്‌തിട്ടില്ല. മാവോയിസ്‌റ്റ് പ്രചാരകനുമല്ല. ഒരു തരത്തിലുള്ള രാജ്യവിരുദ്ധ പ്രവര്‍ത്തനവും നടത്തിയിട്ടില്ല. ജാമ്യം റദ്ദാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. കോടതിവിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് തീരുമാനം’, താഹ പറഞ്ഞു.

കഴിഞ്ഞ സെപ്റ്റബര്‍ 9നാണ് കോടതി കര്‍ശന ഉപാധികളോടെ ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്. എന്നാല്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച ഹരജിയിലാണ് കോടതി വിധി പറഞ്ഞത്. തെളിവുകള്‍ പരിശോധിക്കാതെയാണ് കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചതെന്നാണ് എന്‍ഐഎ ഹരജിയില്‍ പറഞ്ഞത്.

താഹാ ഫസലിന്റെ ജാമ്യം റദ്ദാക്കാന്‍ ഉത്തരവിട്ടു എങ്കിലും അലന്‍ ഷുഹൈബില്‍ നിന്ന് പിടിച്ചെടുത്ത ലഘുലേഖകള്‍ യുഎപിഎ നിലനില്‍ക്കാന്‍ പര്യാപ്‌തമായ തെളിവ് അല്ലെന്നും അതിനാല്‍ ജാമ്യം റദ്ദാക്കാന്‍ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Read also: താഹ കൂട്ടുപ്രതിയല്ല, സഹോദരന്‍; അലന്‍ ഷുഹൈബ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE