കൊച്ചി: ട്രാൻസ്‌ജെന്‍ഡര്‍ നയം നടപ്പാക്കുന്നതിൽ സർക്കാരിന് വീഴ്‌ച സംഭവിച്ചെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോർട്. പൊതു ഇടങ്ങളില്‍ പ്രത്യേക ശുചിമുറി സൗകര്യമൊരുക്കണമെന്ന ആവശ്യം പോലും സർക്കാർ നടപ്പാക്കിയില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഹൈക്കോടതി സ്വമേധയാ എടുത്ത ഹരജിയില്‍ ട്രാന്‍സ് ജെന്‍ഡറുകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് റിപ്പോര്‍ട് സമര്‍പ്പിക്കാന്‍ അമിക്കസ് ക്യൂറിയെ നിയമിക്കുക ആയിരുന്നു. വിഷയത്തിൽ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ട്രാൻസ്‌ജെന്‍ഡറുകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നുവെന്നാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്. പൊതു ഇടങ്ങളില്‍ പ്രത്യേക ശുചിമുറി വേണമെന്ന അടിസ്‌ഥാന ആവശ്യം പോലും നടപ്പാക്കാത്തതിനെതിരെ ഹൈക്കോടതി അതൃപ്‌തി രേഖപ്പെടുത്തിയിട്ടുണ്ട്.
National News: ജവാദ് ചുഴലിക്കാറ്റ്; ന്യൂനമർദ്ദമായി ഇന്ന് ഒഡീഷ തീരം തൊടും







































