കോഴിക്കോട്: ഒഞ്ചിയത്ത് പ്രതീക്ഷകൾക്ക് വിപരീതമായി എൽഡിഎഫ് മുന്നേറ്റം. പഞ്ചായത്ത് പ്രസിഡണ്ടിന്റെ വാർഡ് എൽഡിഎഫ് പിടിച്ചെടുത്തു. ആർഎംപി സ്ഥാനാർഥികൾ നേരത്തെ ലീഡ് ചെയ്തിരുന്നെങ്കിലും അവസാനം തോൽവി ഏറ്റുവാങ്ങി. സംസ്ഥാനത്ത് ആർഎംപി ഭരിക്കുന്ന ഏക പഞ്ചായത്താണ് ഒഞ്ചിയം. ആർഎംപിയുടെ ഏറ്റവും വലിയ ശക്തികേന്ദ്രം കൂടിയാണ് ഒഞ്ചിയം. ജനതാദളിന്റെ മുന്നണി മാറ്റം കൊണ്ട് ശ്രദ്ധേയമായ തിഞ്ഞെടുപ്പാണ് ഇക്കുറി ഒഞ്ചിയത്ത് നടന്നത്.
Also Read: ഒഞ്ചിയത്ത് ആർഎംപി മുന്നിൽ; വ്യക്തമായ മുൻതൂക്കം







































