കോഴിക്കോട്: കാപ്പാടും പൊന്നാനിയിലും മാസപ്പിറവി കണ്ടു. സംസ്‌ഥാനത്ത് നാളെ റമദാൻ വ്രതാരംഭത്തിന് തുടക്കമാകും. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുലൈലി, ഇബ്രാഹീമുൽ ഖലീലുൽ ബുഖാരി തങ്ങൾ, പാളയം ഇമാം വിപി സുഹൈബ് മൗലവി എന്നിവർ റമദാൻ പിറവി കണ്ടത് സ്‌ഥിരീകരിച്ചതായി അറിയിച്ചു.
ഗൾഫ് രാജ്യങ്ങളിൽ ഇന്ന് മുതൽ റമദാൻ തുടങ്ങി. ദിവസം മുഴുവൻ ഭക്ഷണ പാനീയങ്ങൾ ഒന്നുമില്ലാതെ ദൈവമാർഗത്തിൽ സഞ്ചരിച്ചും പ്രാർഥിച്ചും നൻമകൾ ചെയ്‌തും ദാനം നടത്തിയുമെല്ലാം വിശ്വാസികൾ റമദാനിനെ പുണ്യകാലമാക്കി തീർക്കുകയാണ് ചെയ്യുന്നത്. ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാണ് റമദാൻ. ഈ മാസത്തിൽ ചെയ്യുന്ന പുണ്യകാര്യങ്ങളെ ദൈവം കയ്യൊഴിയില്ലെന്നതാണ് വിശ്വാസം.
Most Read| ഇലക്‌ടറൽ ബോണ്ട്; എസ്ബിഐക്ക് തിരിച്ചടി- നാളെ തന്നെ വിവരങ്ങൾ കൈമാറണമെന്ന് സുപ്രീം കോടതി