തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ സ്പാർക്ക് ബന്ധിത ബയോമെട്രിക് പഞ്ചിങ് സംവിധാനം പൂർണമായും നടപ്പിലാക്കിയ സാഹചര്യത്തിൽ ഹാജർ പുസ്തകം ഒഴിവാക്കി. പൊതുഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെആർ ജ്യോതിലാൽ ആണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്.
ഹാജർ രേഖപ്പെടുത്തേണ്ട ആവശ്യകത ഇല്ലാത്തതിനാലാണ് ഹാജർ പുസ്തകം ഒഴിവാക്കുന്നതെന്ന് ഉത്തരവിൽ പറയുന്നുണ്ട്. അതേസമയം, സെക്രട്ടറിയേറ്റിലെ സ്പാർക്ക് ബന്ധിത ബയോമെട്രിക് പഞ്ചിങ് സംവിധാനത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥർ തുടർന്നും ഹാജർ ബുക്കിൽ തന്നെ ഹാജർ രേഖപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു.
സെക്രട്ടറിയേറ്റിൽ ചീഫ് സെക്രട്ടറി ഒഴികെ എല്ലാ ഉദ്യോഗസ്ഥർക്കും ബയോമെട്രിക് പഞ്ചിങ് നിർബന്ധമാക്കി കഴിഞ്ഞവർഷം മേയിൽ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. പഞ്ചിങ് കർശനമായി നടപ്പാക്കാൻ അടിക്കടി ഉത്തരവുകളിറക്കിയിട്ടും ചില ഓഫീസുകളിൽ കാര്യങ്ങൾ പഴയപടി തന്നെ തുടർന്നതോടെയാണ് സർക്കാർ വീണ്ടും സർക്കുലർ പുറപ്പെടുവിച്ചത്.
Most Read| സംസ്ഥാനത്ത് കനത്ത മഴ തുടരും; ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്







































