കോഴിക്കോട്: മായനാട് യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തിയതായി പരാതി. അമ്പലക്കണ്ടി സ്വദേശി സൂരജ് (20) ആണ് മരിച്ചത്. സംഭവത്തിൽ മൂന്നുപേരെ പോലീസ് കസ്‌റ്റഡിയിലെടുത്തു. ചെലവൂർ പെരയോട്ടിൽ അജയ് മനോജ് (20), വിജയ് മനോജ് (19) ഇവരുടെ പിതാവ് മനോജ് കുമാർ (49) എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രിയായിരുന്നു സംഭവം.
തൊട്ടടുത്ത ക്ഷേത്രത്തിൽ ഉൽസവത്തിനെത്തിയ സൂരജിനെ ചിലർ ചേർന്ന് റോഡിലേക്കെത്തിച്ച് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കോളേജിൽ വെച്ച് സൂരജിന്റെ സുഹൃത്തും മനോജിന്റെ മക്കളും തമ്മിൽ ചില പ്രശ്‌നങ്ങൾ നടന്നിരുന്നതായാണ് വിവരം. വിഷയത്തിൽ സൂരജ് ഇടപെട്ടിരുന്നു.
ഇത് ചോദിക്കാൻ ഒരുസംഘം ആളുകൾ സൂരജിനെ കൂട്ടികൊണ്ടുപോവുകയും സംഘം ചേർന്ന് മർദ്ദിക്കുകയും ആയിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.
Most Read| ലോകത്തിലെ ഏറ്റവും വലിയ വായ; ലോക റെക്കോർഡ് നേടി മേരി പേൾ