തിരുവനന്തപുരം: കെഎസ്ആര്‍ടിസി ആശുപത്രി സ്‌പെഷ്യല്‍ സൂപ്പര്‍ഫാസ്‌റ്റ് ആരംഭിച്ചു. പ്രമുഖ ആശുപത്രികളെ ബന്ധിപ്പിച്ചുകൊണ്ട് കെഎസ്ആര്‍ടിസി നടത്തുന്ന സ്‌പെഷ്യല്‍ സൂപ്പര്‍ഫാസ്‌റ്റ് സര്‍വീസിനാണ് തുടക്കമായത്.
തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍നിന്നും രാവിലെ 5.10നാണ് ബസ് പുറപ്പെടുക. തുടര്‍ന്ന് 6.30ന് ബസ് പാരിപ്പള്ളി മെഡിക്കല്‍ കോളേജിലും എട്ടിന് ആലപ്പുഴ മെഡിക്കല്‍ കോളേജിലും, 9.15ന് ലേക്ഷോര്‍ ഹോസ്‌പിറ്റലിലും എത്തും. അമൃത ഹോസ്‌പിറ്റലിലാണ് ആശുപത്രി സ്‌പെഷ്യല്‍ സൂപ്പര്‍ഫാസ്‌റ്റ് യാത്ര അവസാനിപ്പിക്കുക. പിന്നീട് ഉച്ചക്ക് 2.40ന് അമൃതയില്‍ നിന്നും തിരികെ പുറപ്പെടുന്ന ബസ് രാത്രി തിരുവനന്തപുരം സെന്‍ട്രലില്‍ എത്തിച്ചേരുന്ന തരത്തിലാണ് സ്‌പെഷ്യല്‍ സര്‍വീസ് തീരുമാനിച്ചിരിക്കുന്നത്.
Read Also: അഭിപ്രായ സ്വാതന്ത്ര്യം; 118 എ കൊണ്ട് കൂച്ചുവിലങ്ങിട്ട് പിണറായി രാജ







































