തിരുവനന്തപുരം: കിറ്റെക്‌സ് വിവാദത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളത്തില്‍ നിന്നും ഒരു വ്യവസായ സ്‌ഥാപനവും പോകരുതെന്നും ഉയർന്നു വരുന്ന ആരോപണങ്ങളിൽ സര്‍ക്കാര്‍ മറുപടി പറയണമെന്നും വിഡി സതീശന്‍ പറഞ്ഞു. കുന്നത്തുനാട് എംഎല്‍എ കിറ്റെക്‌സ് കമ്പനിയുടെ പ്രൊഡക്‌ടാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
അതേസമയം കേരളം വ്യവസായ സൗഹൃദമല്ലെന്ന സാബു എം ജേക്കബിന്റെ പ്രസ്‌താവനക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. കേരളം വ്യവസായ സൗഹൃദ സംസ്‌ഥാനമാണെന്ന് മുഖ്യമന്ത്രി ട്വിറ്ററിലൂടെ പ്രതികരിച്ചു. രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്‌ഥാനങ്ങളിൽ ഒന്നാണ് കേരളം. സുസ്‌ഥിരവും നൂതനവുമായ വ്യവസായ സംരംഭങ്ങളെ പ്രോൽസാഹിപ്പിക്കുന്ന നയം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഒരു നാട്ടില്‍ വ്യവസായ സ്‌ഥാപനം ആരംഭിച്ച്, അവിടുത്തെ സ്രോതസുകളെല്ലാം ഉപയോഗിച്ച് വളര്‍ന്നു വന്‍മരം ആയശേഷം അതേ മണ്ണിനെ ആക്ഷേപിക്കുന്നത് ശരിയായ പ്രവണതയല്ലെന്നാണ് ആർഎസ്‌പി നേതാവ് ഷിബു ബേബി ജോണിന്റെ പ്രതികരണം.
Read also: വസതിയുടെ ഒരു ഭാഗം പൊളിച്ചുമാറ്റണം; അമിതാഭ് ബച്ചന് മുംബൈ കോര്‍പറേഷന്റെ നോട്ടീസ്







































