കുവൈറ്റ് സിറ്റി: കുവൈറ്റിൽ റസ്‌റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും നാളെ മുതല്‍ ഉപഭോക്‌താക്കളെ പ്രവേശിപ്പിക്കാം. രാവിലെ 5 മണി മുതല്‍ രാത്രി 8 മണി വരെയായിരിക്കും ഇതിനുള്ള അനുമതിയെന്ന് അധികൃതർ അറിയിച്ചു.
രാത്രി എട്ട് മണിക്ക് ശേഷമുള്ള ഓര്‍ഡറുകള്‍ പാര്‍സലായോ അല്ലെങ്കില്‍ ഹോം ഡെലിവറി രീതിയിലോ മാത്രമായിരിക്കണം സ്വീകരിക്കേണ്ടത്. ഉപഭോക്‌താക്കള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിനൊപ്പം റസ്‌റ്റോറന്റുകളിലും കോഫി ഷോപ്പുകളിലും ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ കർശനമായി പാലിക്കുകയും വേണം.
ജനത്തിരക്ക് കുറയ്‌ക്കാനായി ബുക്കിങ് സൗകര്യങ്ങൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ റസ്‌റ്റോറന്റുകളിൽ നടപ്പാക്കണം. എല്ലാ ദിവസവും ജീവനക്കാരുടെ ശരീര താപനില പരിശോധിക്കണം. എല്ലാ ഉപഭോക്‌താക്കളുടെയും ശരീര താപനില സ്‌ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് മുൻപ് പരിശോധിക്കണം, തുടങ്ങിയ കർശന നിർദ്ദേശങ്ങൾ നടപ്പിലാക്കണമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
National News: രാജ്യത്ത് കോവിഡ് കുറയുന്നു; 22 സംസ്‌ഥാനങ്ങളിൽ രോഗ ബാധിതരേക്കാൾ കൂടുതൽ രോഗമുക്‌തർ






































