കുവൈറ്റിലെ 47 ശതമാനം ഗാര്‍ഹിക തൊഴിലാളികളും ഇന്ത്യക്കാര്‍

By Staff Reporter, Malabar News
14653 People Didnot Return From Kuwait Who Came In Visitor Visa
Ajwa Travels

കുവൈറ്റ് സിറ്റി: രാജ്യത്തെ ഗാര്‍ഹിക തൊഴിലാളികളില്‍ 47 ശതമാനവും ഇന്ത്യക്കാരെന്ന് കണക്ക്. 3,43,335 ഇന്ത്യക്കാരാണ് വീട്ടുജോലിക്കായി കുവൈറ്റിലെത്തിയത്. ഇതില്‍ 71 ശതമാനം പുരുഷൻമാരും 29 ശതമാനം സ്‌ത്രീകളുമാണെന്നും 2021ലെ കണക്കില്‍ വ്യക്‌തമാക്കുന്നു. പാചകത്തിന് പുറമെ പൂന്തോട്ട സംരക്ഷണം, ശുചീകരണം, കുട്ടികളുടെയും വയോധികരുടെയും ഭിന്നശേഷിക്കാരുടെയും രോഗികളുടെയും പരിപാലനം, ഡ്രൈവര്‍ തസ്‌തികകളിലാണ് ഇന്ത്യക്കാര്‍ അധികവും ജോലി ചെയ്യുന്നത്.

കുവൈറ്റിലേക്ക് വീട്ടുജോലിക്കെന്ന പേരില്‍ മനുഷ്യക്കടത്ത് വ്യാപകമാകുന്നുവെന്ന പരാതികള്‍ക്കിടെയാണ് ഈ കണക്ക് പുറത്തുവന്നത്. വ്യാജ ഏജന്‍സികളുടെ വാഗ്‌ദാനത്തില്‍പ്പെട്ട് വഞ്ചിതരാകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അംഗീകൃത റിക്രൂട്ടിങ് ഏജന്‍സി വഴിയോ, സര്‍ക്കാര്‍ സ്‌ഥാപനങ്ങളോ കമ്പനികളോ വഴിയോ തൊഴില്‍ കരാറുണ്ടാക്കി മാത്രമേ ജോലിയില്‍ പ്രവേശിക്കാവൂ.

തൊഴിലാളിയുടെയും തൊഴിലുടമയുടെയും അവകാശം സംരക്ഷിക്കുന്ന കരാറില്‍ ജോലിയുടെ സ്വഭാവം, ജോലി സമയം, വേതനം, ഇതര ആനുകൂല്യങ്ങള്‍ എന്നിവ രേഖപ്പെടുത്തിയിരിക്കണം. ഏജന്‍സിയെക്കുറിച്ച് ഇ-മൈഗ്രേറ്റ് വെബ്‌സൈറ്റിലോ എംബസിയിലോ നോര്‍ക്കയിലോ അന്വേഷിച്ച് ഉറപ്പുവരുത്തണമെന്നും അധികൃതര്‍ അറിയിച്ചു.

Read Also: രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE