മലപ്പുറം: ജില്ലയിലെ എടപ്പാൾ മാണൂർ നടക്കാവിൽ മണ്ണിടിഞ്ഞ് വീണ് മൂന്ന് പേർക്ക് പരിക്ക്. മതിൽ നിർമാണത്തിനായി മണ്ണ് നീക്കുമ്പോഴായിരുന്നു അപകടം. മാണൂർ വിദ്യാഭവൻ സ്കൂളിന് സമീപമാണ് അപകടം. ഒരു തൊഴിലാളി മണ്ണിനടിയിൽ കുടുങ്ങി കിടക്കുകയാണ്. ബംഗാൾ സ്വദേശിയായ സുജോൺ (30) ആണ് കുടുങ്ങി കിടക്കുന്നത്. ഇയാളെ പുറത്തെടുക്കാനായി അഗ്നിരക്ഷാ സേനയും നാട്ടുകാരും രക്ഷാപ്രവർത്തനം തുടരുകയാണ്.
Most Read| ഭൂരിപക്ഷം തെളിയിച്ച് ചംപയ് സോറൻ; സർക്കാർ അധികാരത്തിൽ തുടരും






































