തിരുവനന്തപുരം : എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രീംകോടതി പരിഗണിക്കുന്നത് മാറ്റി വച്ചു. കേസ് ഇനി മാസം 16 ന് പരിഗണിക്കും. ലാവ്‌ലിന്‍ കേസിലെ അന്തിമവാദമാണ് 16 ന് ആരംഭിക്കുന്നത്. ജസ്‌റ്റിസ് യു യു ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വാദം കേള്‍ക്കുന്നത്.
ശക്‌തമായ വാദവുമായി സിബിഐ വരണമെന്ന് കോടതി അറിയിച്ചു. കോടതിയില്‍ ഉന്നയിക്കാന്‍ പോകുന്ന വാദമുഖങ്ങള്‍ രേഖാമൂലം സമര്‍പ്പിക്കാനായി സിബിഐ സമയം ചോദിച്ചിട്ടുണ്ട്. 16 ആം തീയതിക്ക് മുന്‍പായി സിബിഐ അവ കോടതില്‍ ഹാജരാക്കും. കേസില്‍ നിന്നും പിണറായി വിജയനെ കുറ്റവിമുക്‌തനാക്കിയ നടപടി തെറ്റാണെന്ന് സിബിഐ കോടതിയില്‍ പറഞ്ഞു.
Read also : കോവിഡ് വ്യാപനം രൂക്ഷം; സംസ്‌ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കില്ല
രണ്ട് കോടതികള്‍ കേസില്‍ സമാന വിധി പറഞ്ഞ സാഹചര്യത്തില്‍ സുപ്രീംകോടതി കേസ് പരിഗണിക്കുമ്പോള്‍ ശക്‌തമായ വാദങ്ങള്‍ നിരത്തണമെന്ന് സിബിഐയോട് കോടതി വ്യക്‌തമാക്കിയിരുന്നു. എന്നാല്‍ ശക്‌തമായ വാദങ്ങള്‍ ഉന്നയിക്കാനുണ്ടെന്നും അവ കോടതിയില്‍ രേഖാമൂലം സമര്‍പ്പിക്കാന്‍ തയ്യാറാണെന്നും സിഐബിഐക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.
കേരള ഹൈക്കോടതിയുടെ വിധിയനുസരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍, കെ മോഹനചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരാണ് കേസില്‍ കുറ്റ വിമുക്‌തരായത്. ഇതിനെതിരെ സിബിഐ നല്‍കിയ ഹരജിയാണ് ഇപ്പോള്‍ സുപ്രീംകോടതി പരിഗണിക്കുന്നത്. കൂടാതെ കേസില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്ഇബി മുന്‍ ഉദ്യോഗസ്‌ഥരായ ആര്‍ ശിവദാസ്, കസ്‌തൂരിരംഗ അയ്യര്‍, കെ ജി രാജശേഖരന്‍ എന്നിവരും ഹരജി സമര്‍പ്പിച്ചിട്ടുണ്ട്.
Read also : വ്യോമസേന ദിനാഘോഷം; ശ്രദ്ധേയമായി റഫാല്‍