സംസ്‌ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കില്ല

By Syndicated , Malabar News
Bar opening_Malabar news
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ബാറുകള്‍ ഉടന്‍ തുറക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ തീരുമാനമായി. കോവിഡ് പ്രതിസന്ധി രൂക്ഷമായി വരുന്ന സാഹചര്യത്തില്‍ ബാറുകള്‍ തുറക്കുന്നത് വിപരീത ഫലം ഉണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. പത്തായിരത്തിലേറെ പേര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ നിയന്ത്രണം കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.

ബാറില്‍ നിയന്ത്രണങ്ങളോടെ ഇരുന്ന് മദ്യപിക്കാന്‍ അനുമതി നല്‍കണമെന്ന എക്‌സൈസ് കമ്മീഷണറുടെ ശുപാര്‍ശ തള്ളി. കേന്ദ്രം ലോക്ക് ഡൌണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബാറുകള്‍ തുറക്കാം എന്ന ശുപാര്‍ശ മുന്നോട്ട് വച്ചിരുന്നു. ഇതനുസരിച്ചു പല സംസ്‌ഥാനങ്ങളിലും ബാറുകള്‍ തുറന്നിരുന്നു.

ഇതിന്റെ ചുവടുപിടിച്ച് സംസ്‌ഥാനത്തും ബാറുകള്‍ തുറക്കണമെന്ന് എക്‌സൈസ് കമ്മീഷണര്‍ ശുപാര്‍ശ ചെയ്‌തത്. സാമൂഹ്യഅകലം പാലിച്ചുകൊണ്ട് നിയന്ത്രണങ്ങളോടെ ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കാം എന്നായിരുന്നു എക്‌സൈസ് ശുപാര്‍ശ. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ബാറുകള്‍ തുറക്കുന്നത് അനുചിതമാണെന്ന് യോഗം വിലയിരുത്തി.

Read also: വ്യാജവാര്‍ത്തകള്‍ കണ്ടെത്താനുള്ള പി.ആര്‍.ഡി. സംഘത്തിലേക്ക് ശ്രീറാം വെങ്കിട്ടരാമനും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE