വ്യാജവാര്‍ത്തകള്‍ കണ്ടെത്താനുള്ള പി.ആര്‍.ഡി. സംഘത്തിലേക്ക് ശ്രീറാം വെങ്കിട്ടരാമനും

By News Desk, Malabar News
Complaint against Sriram
Sriram Venkittaraman
Ajwa Travels

തിരുവനന്തപുരം: വ്യാജവാര്‍ത്തകളും സന്ദേശങ്ങളും കണ്ടെത്താനുള്ള പി.ആര്‍.ഡി. സംഘത്തിലേക്ക് ശ്രീറാം വെങ്കിട്ടരാമനും. ആരോഗ്യ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായ അദ്ദേഹത്തെ പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഫാക്‌ട് ചെക്ക് ഡിവിഷനിലേക്കാണ് നാമനിര്‍ദേശം ചെയ്‌തിട്ടുള്ളത്.

നേരത്തെ ആരോഗ്യ വകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായി നിയമിച്ച അദ്ദേഹത്തിന് കോവിഡ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന വാര്‍ റൂമിന്റെ ചുമതലയും സി.എഫ്.എല്‍.ടി.സി.കളുടെ ചുമതലയും നല്‍കിയിരുന്നു. മാദ്ധ്യമ പ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ സസ്‌പെന്‍ഷനില്‍ ആയിരുന്ന ശ്രീറാമിനെ കഴിഞ്ഞ മാര്‍ച്ചിലാണ് സര്‍ക്കാര്‍ തിരിച്ചെടുത്തത്. ശ്രീറാമിനെ തിരിച്ച് സര്‍വീസില്‍ എടുത്തത് സംബന്ധിച്ച് എതിര്‍പ്പുകള്‍ ഇപ്പോഴും ശക്‌തമാണ്. കെ.എം. ബഷീര്‍ കൊല്ലപ്പെട്ട കേസില്‍ മൂന്നുതവണ കോടതി നോട്ടീസ് നല്‍കിയിട്ടും അദ്ദേഹം ഹാജരായിട്ടില്ല.

Read Also: ലൈഫ് മിഷന്‍; സിബിഐ അന്വേഷണത്തിന് എതിരെയുള്ള ഹരജികള്‍ ഇന്ന് ഹൈക്കോടതിയില്‍

മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് കോവിഡ് നിയന്ത്രണ കാലയളവിലെ വ്യാജ വാര്‍ത്തകള്‍ കണ്ടെത്താന്‍ ജൂണോടെ പി.ആര്‍.ഡി.യില്‍ ഫാക്‌ട് ചെക്ക് ഡിവിഷന്‍ രൂപവല്‍കരിച്ചത്. വ്യാജ വാര്‍ത്തകളോ സന്ദേശങ്ങളോ കണ്ടെത്തിയാല്‍ അവയ്‌ക്കെതിരേ നടപടിക്ക് പോലീസിന് കൈമാറുക, വാര്‍ത്തകള്‍ തെറ്റാണെങ്കില്‍ സത്യാവസ്‌ഥ കണ്ടെത്തി ജനങ്ങള്‍ക്കായി പ്രസിദ്ധപ്പെടുത്തുക തുടങ്ങിയവയാണ് ഫാക്‌ട് ചെക്ക് വിഭാഗത്തിന് നല്‍കിയിരുന്ന ചുമതല.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE