ലൈഫ് മിഷന്‍; സിബിഐ അന്വേഷണത്തിന് എതിരെയുള്ള ഹരജികള്‍ ഇന്ന് ഹൈക്കോടതിയില്‍

By Team Member, Malabar News
Malabarnews_highcourt
Representational image
Ajwa Travels

കൊച്ചി : ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണത്തിനെതിരെ സമര്‍പ്പിച്ച ഹരജികള്‍ ഇന്ന് കേരള ഹൈക്കോടതി പരിഗണിക്കും. സിബിഐ അന്വേഷണത്തിനെതിരായി സംസ്‌ഥാന സര്‍ക്കാരും യൂണിടാക് ഉടമയുമാണ് കേരള ഹൈക്കോടതിയില്‍ ഹരജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി വിദേശ സഹായം സ്വീകരിച്ചത് കേന്ദ്ര ചട്ടങ്ങളുടെ ലംഘനമാണെന്ന് സിബിഐ കഴിഞ്ഞ ദിവസം വ്യക്‌തമാക്കിയിരുന്നു. ആ സാഹചര്യത്തില്‍ സംസ്‌ഥാന സര്‍ക്കാര്‍ എങ്ങനെയാണ് എഫ്സിആര്‍എ നിയമം ലംഘിച്ചതെന്ന് വ്യക്‌തമാക്കാന്‍ സിബിഐയോട് കോടതി പറഞ്ഞു.

ഒപ്പം തന്നെ ഇന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടുന്നതിനായി ഓണ്‍ലൈന്‍ വഴി പ്രതികളെ കോടതിക്ക് മുന്നില്‍ ഹാജരാക്കും. കേസില്‍ സ്വപ്‌ന സുരേഷ് ഉള്‍പ്പെടെയുള്ളവരുടെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും.

ലൈഫ് മിഷന്‍ യുഎഇ റെഡ് ക്രെസന്റ്മായി ബന്ധപ്പെട്ട വിവാദ രേഖകള്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കിയിരുന്നു. അതിനാല്‍ ഇനി അവ സിബിഐക്ക് കൈമാറേണ്ട ആവശ്യം ഇല്ലെന്നാണ് സംസ്‌ഥാന വിജിലന്‍സ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ലൈഫ് മിഷന്‍ കേസില്‍ സിബിഐ അന്വേഷണത്തെ പ്രഖ്യാപിക്കുന്നതിന് മുന്‍പാണ് സംസ്‌ഥാന സര്‍ക്കാര്‍ വിജിലന്‍സിന് അന്വേഷണത്തിന്റെ ഉത്തരവാദിത്വങ്ങള്‍ നല്‍കിയത്. അതിനാല്‍ തന്നെ സിബിഐ എത്തുന്നതിന് മുന്‍പ് വിജിലന്‍സ് എത്തി ലൈഫ് മിഷന്‍ ആസ്‌ഥാനത്ത് നിന്നും പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍ എല്ലാം മാറ്റിയിരുന്നു.

Read also : ലാവ്‌ലിന്‍ കേസ്; സുപ്രീംകോടതി ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE