കൊല്ലം: കൊട്ടാരക്കരയിൽ യുവ അഭിഭാഷകയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര കടവട്ടൂർ സ്വദേശിനി അഷ്‌ടമി(25)യാണ് മരിച്ചത്. സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്തെത്തി.
വ്യാഴാഴ്‌ച വൈകിട്ട് അഞ്ച് മണിയോടെയാണ് അഷ്‌ടമിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
സംഭവ സമയം വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. വൈകിട്ട് വീടിന് പുറത്ത് നിന്ന് അഷ്‌ടമി ഫോണിൽ സംസാരിക്കുന്നത് അയൽവാസികൾ കണ്ടിരുന്നു. പിന്നീട് കരഞ്ഞുകൊണ്ട് വീട്ടിലേക്ക് കയറിപോയെന്നും അയൽവാസികൾ പറയുന്നു.
മരണത്തിൽ ദുരൂഹത ഉണ്ടെന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ പൂയപ്പള്ളി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അഷ്‌ടമിയുടെ മൊബൈൽ ഫോൺ പോലീസ് കസ്‌റ്റഡിയിലെടുത്തു. ഫോണ്‍ രേഖകൾ പരിശോധിക്കുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന നിഗമനത്തിലാണ് പോലീസ്.
Most Read: മുതിർന്ന നേതാക്കൾ വയനാട്ടിൽ; പ്രതിഷേധം കടുപ്പിച്ച് കോൺഗ്രസ്







































