കോട്ടയം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ തട്ടകത്തില്‍ തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കി എല്‍ഡിഎഫ്. ഉമ്മന്‍ ചാണ്ടിയുടെ ജന്‍മനാടായ പുതുപ്പള്ളി പഞ്ചായത്താണ് ഇക്കുറി ഇടതുപക്ഷം പിടിച്ചെടുത്തത്. അതേസമയം 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പഞ്ചായത്ത് ഭരണം യുഡിഎഫിന് നഷ്‌ടമാകുന്നത്.
Read Also: ചാലിയാര്‍ പഞ്ചായത്തില്‍ ഭരണം യുഡിഎഫിന്; പ്രസിഡണ്ടാവുക എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി
പഞ്ചായത്തിലെ എട്ട് വാര്‍ഡുകളില്‍ എല്‍ഡിഎഫും ഏഴ് വാര്‍ഡുകളില്‍ യുഡിഎഫും വിജയിച്ചപ്പോള്‍ മൂന്നെണ്ണത്തില്‍ എന്‍ഡിഎയും വിജയം കണ്ടു. പുതുപ്പള്ളി മണ്ഡലത്തിലെ മണര്‍കാട് പഞ്ചായത്തിലും ഇത്തവണ ആദ്യമായി എല്‍ഡിഎഫ് ഭരണം പിടിച്ചിട്ടുണ്ട്.





































