ചാലിയാര്‍ പഞ്ചായത്തില്‍ ഭരണം യുഡിഎഫിന്; പ്രസിഡണ്ടാവുക എല്‍ഡിഎഫ് സ്‌ഥാനാര്‍ഥി

By Staff Reporter, Malabar News
Malabarnews_chaliyar
Representational Image
Ajwa Travels

മലപ്പുറം: ചാലിയാര്‍ പഞ്ചായത്തില്‍ വിജയം യുഡിഎഫിന്. എന്നാല്‍ പഞ്ചായത്തില്‍ ഭരണം യുഡിഎഫിന് ആണെങ്കിലും ഇവിടെ പ്രസിഡണ്ടാവുക എല്‍ഡിഎഫ് സ്‌ഥാനാര്‍ഥിയായിരിക്കും. പട്ടിക വര്‍ഗ വിഭാഗത്തിന് പ്രസിഡണ്ട് സ്‌ഥാനം സംവരണം ചെയ്‌തതിനാലാണ് പഞ്ചായത്തില്‍ ഇങ്ങനെയൊരു കൗതുകകരമായ നടപടി ഉണ്ടാകുക.

യുഡിഎഫിന്റെ പ്രസിഡണ്ട് സ്‌ഥാനാര്‍ഥി പരാജയപ്പെട്ടതോടെയാണ് എല്‍ഡിഎഫ് സ്‌ഥാനാര്‍ഥിയുടെ സാധ്യത തെളിഞ്ഞത്.

പ്രസിഡണ്ട് സ്‌ഥാനം ഇത്തവണ പട്ടിക വര്‍ഗ വിഭാഗത്തിന് നല്‍കിയ ചാലിയാര്‍ പഞ്ചായത്ത് ഏറനാണ് മണ്ഡലത്തിലാണ് ഉള്‍പ്പെടുന്നത്. ജില്ലയില്‍ ഏറ്റവുമധികം ആദിവാസികള്‍ താമസിക്കുന്ന ചാലിയാര്‍ പഞ്ചായത്തിന്റെ അമരത്തേത്ത് പഞ്ചായത്ത് രൂപീകരിച്ച് 41 വര്‍ഷത്തിന് ശേഷമാണ് ഇവര്‍ക്കിടയില്‍ നിന്ന് തന്നെ ഒരാളെത്തുന്നത്. അതുകൊണ്ടുതന്നെ ഏറെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് ആദിവാസി സമൂഹം തിരഞ്ഞെടുപ്പിനെ നോക്കിക്കണ്ടത്.

Read Also: കതിരൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫ് തന്നെ; മുഴുവന്‍ സീറ്റും നേടി മിന്നും ജയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE